കേരളത്തിന് സാഹായവുമായി സ്റ്റാലിന്‍; ഡിഎംകെ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കും
ചെന്നൈ: മഴക്കെടുതിയില്‍ കേരളത്തിന് സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേരളത്തിന് ഡി.എം.കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കുന്നെ് സ്റ്റാലിന്‍ അറിയിച്ചു.ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്.
'കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം,' സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
നേരത്തെ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.
'സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നറിയാം. കേരളത്തോടുള്ള തന്റെ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് ഒരു തുക സംഭാവനയായി ഞാന്‍ വാഗ്ദാനം ചെയ്യുന്നു,' മുഖ്യമന്ത്രിക്കയച്ച കത്തില്‍ ദലൈലാമ പറഞ്ഞു.