കോഴിക്കോട്:നാളെ മുതല്‍ 13 വരെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സൗത്തേഷ്യന്‍ ജൂനിയര്‍ അതലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ട്രാക്ക് റഫറിയായി കോഴിക്കോടുകാരന്‍ ഡോ. റോയ് ജോണ്‍ വി യെ നിയമിച്ചു. കോമണ്‍ വെല്‍ത്ത് ഗെയിംസ്, എഷ്യന്‍ അനലറ്റിക്‌സ പാമ്പ്യന്‍ഷിപ്പ്, ഓള്‍സ്റ്റാര്‍ അതലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ നിയന്തിച്ചിട്ടുള്ള പരിചയമാണ് ട്രാക്ക് റഫറിയായി തിരഞ്ഞെടുക്കാനുള്ള കാരണം. ഈ കഴിഞ്ഞ ദേശീയ ഗെയിംസിലും ട്രാക്കിനെ നിയന്ത്രിച്ചത് ഡോ.റോയ് ജോണായിരുന്നു. ഗവ.ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍, ദേവഗിരി സെന്റ് ജോസഫസ് കോളജ് സ്‌പോര്‍ട്ടസ് മാനേജ്‌മെന്റ വിഭാഗം മേധാവി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിലവില്‍ കോഴിക്കോട് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടും സി ഐ സി എസ് ബി എഡ് കോളേജിലെ കായിക വിഭാഗം വിസിറ്റിംഗ് ഫ്രെഫസറുമാണ്.