മഴക്കെടുതി; തലസ്ഥാനത്ത് 15.31 കോടിയുടെ കൃഷിനാശം


കനത്ത മഴയും വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകിയതും തിരുവനന്തപുരം ജില്ലയിലുണ്ടാക്കിയത് 15.31 കോടിയുടെ കൃഷിനഷ്ടമെന്ന് പ്രഥമവിവര കണക്ക്. വിവിധ കൃഷിമേഖലകളിലായി 5,913 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. ഏകദേശം 640 ഹെക്ടറിലാണ് ജില്ലയില്‍ കൃഷിനാശം സംഭവിച്ചത്. ഒക്ടോബര്‍ 15 മുതല്‍ ഇന്നുവരെ (ഒക്ടോബര്‍ 20) വരെയുള്ള കണക്കാണ് ഇതെന്നും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കെ എം രാജു അറിയിച്ചു.
വാഴ, നെല്ല്, പച്ചക്കറി എന്നിവയ്ക്കാണ് ജില്ലയില്‍ ഏറ്റവുമധികം നാശം സംഭവിച്ചിട്ടുള്ളത്. 256.9 ഹെക്ടര്‍ വാഴ, 192.08 ഹെക്ടര്‍ നെല്ല്, 96.03 ഹെക്ടര്‍ പച്ചക്കറികൃഷി എന്നിവയാണ് പ്രഥമവിവര കണക്കനുസരിച്ച് ജില്ലയില്‍ നശിച്ചത്.

 
കിഴങ്ങുവര്‍ഗ്ഗവിളകളില്‍ 69.12 ഹെക്ടര്‍ സ്ഥലത്ത് മരച്ചീനി കൃഷിക്ക് നാശമുണ്ടായി. ഒന്‍പത് ഹെക്ടര്‍ മറ്റു കിഴങ്ങുവര്‍ഗ്ഗ വിളകളും നശിച്ചു. അടയ്ക്ക 6.08 ഹെക്ടര്‍, റബ്ബര്‍ 5.9 ഹെക്ടര്‍, നാളികേരം 2.87 ഹെക്ടര്‍, കുരുമുളക് 1.52 ഹെക്ടര്‍, വെറ്റില 1.32 എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ മറ്റു കണക്കുകള്‍.
ജില്ലയില്‍ ഏറ്റവുമധികം കൃഷിനാശം സംഭവിച്ചിട്ടുള്ളത് പാറശ്ശാല, പള്ളിച്ചല്‍, ആര്യന്‍കോട് ബ്ലോക്കുകളിലാണ്. പാറശ്ശാല 148 ഹെക്ടറിലായി 3.06 കോടി, പള്ളിച്ചല്‍ 96.57 ഹെക്ടറില്‍ 3.87 കോടി, ആര്യന്‍കോട് 67.58 ഹെക്ടറില്‍ 2.50 കോടി രൂപയുടെയും കൃഷിനഷ്ടം കണക്കാക്കിയിട്ടുണ്ട്.

 
പുളിമാത്ത് 81 ഹെക്ടറില്‍ 1.86 കോടി രൂപ, നെയ്യാറ്റിന്‍കര 60.06 ഹെക്ടറില്‍ 1.42 കോടി, ആറ്റിങ്ങല്‍ 55.05 ഹെക്ടറില്‍ 86 ലക്ഷം, കഴക്കൂട്ടം 40.126 ഹെക്ടറില്‍ 63 ലക്ഷം, കാട്ടാക്കട 25.55 ഹെക്ടറില്‍ 45 ലക്ഷം, വാമനപുരം 11.8 ഹെക്ടറില്‍ 25 ലക്ഷം, വര്‍ക്കല 16.334 ഹെക്ടറില്‍ 24 ലക്ഷം, നെടുമങ്ങാട് 37.04 ഹെക്ടറിലായി 17 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media