കിലോഗ്രാമിന് 1,000 രൂപ വരെ; കരിങ്കോഴി വിദേശ വിപണികളിലേക്കും
കൊച്ചി: വീട്ടില്‍ കരിങ്കോഴി വളര്‍ത്താന്‍ തയ്യാറാണോ? വിദേശ വിപണിയില്‍ നിന്നും ഇനി ലാഭമുണ്ടാക്കാം. ഔഷധഗുണമുള്ള കരിങ്കോഴി ഇറച്ചി വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അപൂര്‍വമായ കരിങ്കോഴിക്ക് വിപണിയില്‍ 750 രൂപ മുതല്‍ 1000 രൂപ വരെ വിലയുണ്ട്. മുട്ടയ്ക്കുമുണ്ട് 50-രൂപ വില. പ്രോട്ടീന്‍ ധാരാളമുള്ള കടക്നാഥ് കോഴി യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആണ് സര്‍ക്കാര്‍ ആരായുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘം ദുബായില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കരിങ്കോഴിക്ക് യുഎഇ ഉള്‍പ്പെടെയുള്ള വിപണികളില്‍ ഡിമാന്‍ഡ് ഉണ്ട്.
കരിങ്കോഴികള്‍ തന്നെ പലതരമുണ്ട്. മദ്ധ്യപ്രദേശിലെ ഝബുവ, ധാര്‍ ജില്ലകളിലെ ആദിവാസി സമൂഹങ്ങള്‍ വളര്‍ത്തുന്ന കരിങ്കോഴിക്ക് അവിടെ ഡിമാന്‍ഡുണ്ട്.. ഈ കോഴിയുടെ നഖത്തിനു പോലുമുണ്ട് ഡിമാന്‍സ്. നഖവും, കണ്ണും ആന്തരിക അവയവങ്ങളും പോലും കറുത്ത നിറത്തിലാണ് ഫൈബ്രോമെലനോസിസ് എന്നറിയപ്പെടുന്ന ഒരു ജനിതക അവസ്ഥയാണ് കരിങ്കോഴികളുടെ ഈ കറുപ്പ് നിറത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ലോകമെമ്പാടുമുള്ള മൂന്ന് കരിങ്കോഴി ഇനങ്ങളില്‍ ഒന്നാണ് ഇന്ത്യയില്‍ സുലഭമായ കടക്‌നാഥ് ചിക്കന്‍. ചൈനയില്‍ നിന്നുള്ള സില്‍ക്കിയും ഇന്തോനേഷ്യയില്‍ നിന്നുള്ള സെമായുമാണ് കരിങ്കോഴി വര്‍ഗത്തിലെ ഡിമാന്‍ഡുള്ള മറ്റ് വൈവിധ്യങ്ങള്‍.