സിംഗപ്പൂരില്‍ 12 വയസ് മുതലുള്ളവര്‍ക്ക് വാക്സിനേഷന്‍ ഇന്നുമുതല്‍
സിംഗപ്പൂരില്‍ 12 വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഇന്നുമുതല്‍ നല്‍കിത്തുടങ്ങും. രാജ്യത്ത് വീണ്ടുമൊരു രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് കൗമാരക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായവരുടെ വാക്സിനേഷന്‍ നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ കൗമാരക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന ആദ്യത്തെ രാജ്യമാണ് സിംഗപ്പൂര്‍.
രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയാന്‍ ഇനിയൊരു രോഗവ്യാപനം തടയാന്‍ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരത്തിനകം ആദ്യഡോസ് വാക്സിന്‍ നല്‍കാനാണ് ശ്രമിക്കുന്നത്. ആസ്ട്രാ സെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോഫോം വാക്സിനുകള്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ഫൈസറിന്റെയും മൊഡേണയുടെയും വാക്സിനുകളാണ് സിംഗപ്പൂരില്‍ ഉപയോഗിക്കുന്നത്.