ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെലും ജിയോയും
ഉപയോക്താക്കളെ ആകര്‍ഷിക്കാനായി പുതി പ്ലാനുകളുമായി ടെലികോം കമ്പനികളായ ജിയോയും എയര്‍ടെലും. 999 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനാണ് ഇരു കമ്പനികളും നല്‍കുന്നത്. അതേസമയം ഇവ നല്‍കുന്ന ആനുകൂല്യങ്ങള്‍ വ്യത്യസ്തമാണ്.
എയര്‍ടെല്ലിന്റെ 999 രൂപ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് 200 ജിബി വരെ ഡാറ്റാ റോള്‍ഓവര്‍ സൗകര്യം ലഭിക്കും. 150 ജിബി ഡാറ്റയാണ് പ്ലാന്‍ നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. എഫ്യുപി കഴിഞ്ഞാല്‍ പിന്നിടുള്ള ഓരോ എസ്എംഎസിനും 10 പൈസ വീതം ഈടാ രണ്ട് ആഡ്-ഓണ്‍ ക്കും. സിമ്മുകള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും ലഭ്യമാണ്. എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങള്‍, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപിയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍, ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എന്നിവയും ഇതിലൂടെ ലഭിക്കും.
റിലയന്‍സ് ജിയോയുടെ 999 രൂപ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് 200 ജിബി വരെ ഡാറ്റ ലഭിക്കും. ഇത് എയര്‍ടെല്‍ നല്‍കുന്നതിനെക്കാള്‍ 50 ജിബി കൂടുതലാണ്. 500 ജിബി വരെ ഡാറ്റാ റോള്‍ഓവര്‍ സൗകര്യവും ജിയോ തങ്ങളുടെ 999 രൂപ പ്ലാനിലൂടെ നല്‍കുന്നു. ഉപയോക്താക്കള്‍ക്ക് പ്രതിദിനം 100 എസ്എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി, മറ്റ് ജിയോ ആപ്പുകള്‍ എന്നിവയുടെ ഓവര്‍-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
ടെലികോം കമ്പനികള്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകുന്നത് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ നെറ്റ്‌വര്‍ക്ക് വിട്ട് പോകാതിരിക്കാന്‍ കമ്പനികള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ജിയോ എയര്‍ടെല്‍ ടെലികോം കമ്പനകള്‍ തമ്മില്‍ നടക്കുന്ന മത്സരത്തിന്റെ തെളിവാണ് ഇരു കമ്പനികളുടെയും 999 രൂപ വിലയുള്ള പ്ലാന്‍. അതേസമയം മറ്റ് ടെലിക്കോം കമ്പനികളൊന്നും ഈ വിഭാഗത്തിന് പുതിയ പ്ലാനുകള്‍ നല്‍കുന്നില്ല.