കൊവിഡ് പ്രതിസന്ധി; രാജ്യത്ത് വാഹന വില്‍പ്പനയിൽ വൻ ഇടിവ്.
കൊവിഡിന്റെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ കാര്യമായി ബാധിച്ചിരു ക്കുന്നു . ഇപ്പോഴിതാ രാജ്യത്ത് മേയ് മാസത്തില്‍ വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളാണ് വില്‍പ്പന ഇടിയുന്നതിന് പ്രധാന കാരണം. കൂടാതെ കൊവിഡ് ചികിത്സയ്ക്കായി മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദനത്തിനായി വ്യാവസായിക ഒക്‌സിജന്‍ മാറ്റിയത് മൂലമുള്ള ഉത്പാദന കുറവും വാഹന വ്യവസായത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഇന്ത്യയിലെ മുന്‍ വാഹനനിര്‍മ്മാതാക്കളായ മാരുതിക്ക് 71 ശതമാനം ഇടിവാണ് മേയ് മാസത്തില്‍ വില്‍പ്പനയില്‍ സംഭവിച്ചത്. 1,59,691 വാഹനങ്ങളാണ് ഏപ്രില്‍ മാസത്തില്‍ വിറ്റുപോയതെങ്കില്‍ മേയ് മാസത്തില്‍ ഇത് വെറും 46,555 മാത്രമാണ്,
മാരുതിയെ കൂടാതെ ഹുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹോണ്ട എന്നീ കമ്പനികള്‍ക്കും വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്. ഹുണ്ടായ് ആകെ 30,703 കാറുകളാണ് മേയ് മാസത്തില്‍ വിറ്റത്. ഏപ്രിലില്‍ ഇത് 59,203 ആയിരുന്നു. ടാറ്റ ആകെ 24,552 കാറുകളാണ് മേയ് മാസത്തില്‍ വിറ്റത്. ഏപ്രില്‍ മാസത്തില്‍ ഇത് 59,203 ആയിരുന്നു. മറ്റ് കമ്പനികള്‍ക്കും സമാനമായ കുറവ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.