ഈശോയുടെ ലുക്കില്‍ നിവിന്‍ പോളി; പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നിവിന്‍ പോളി. തന്റെ ഓരോ പുതിയ വിശേഷങ്ങളും നിവിന്‍ പോളി സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. നിവിന്‍ പോളിയുടെ ഓരോ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. അത്തരത്തിലൊരു പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
ഫോട്ടോയിലെ നിവിനെ കണ്ടാല്‍ ഈശോയെ പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മുടിയും താടിയും വളര്‍ത്തിയുള്ള ലുക്കിലാണ് നിവിന്‍ പോളി. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ധനുഷ്‌കോടിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്.
റാം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തില്‍ സൂരിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മലയാളത്തിലും തമിഴിലും ആയിട്ടായിരിക്കും ചിത്രം എത്തുക.
ഒക്ടോബര്‍ 11ന് താരത്തിന്റെ ജന്മദിനം സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എഞ്ചിനീയറിങിന് ശേഷം ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ജോലി നോക്കിയിരുന്നു. ഇതിനിടെയാണ് സുഹൃത്തുകൂടിയായ വിനീത് ശ്രീനിവാസന്റെ കന്നി സംവിധാന ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന് അവസരം ലഭിക്കുന്നത്. പിന്നീട് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ നിവിന് കരിയര്‍ ബ്രേക്ക് നല്‍കിയതും വിനീത് തന്നെ. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ ഹിറ്റ് സിനിമകള്‍ നിവിന് സ്വന്തം.