ഇന്ത്യന്‍ ഫാര്‍മ കമ്പനിയ്ക്ക് യുസില്‍ 363 കോടി രൂപ പിഴ


കൊച്ചി: ഇന്ത്യന്‍ മരുന്നുത്പാദക കമ്പിനിയില്‍ നിന്നും യു എസ് 50 മില്യണ്‍ ഡോളര്‍ പിഴ ഈടാക്കും. കാന്‍സറിനുള്ള മരുന്ന് ഉത്പാദിപ്പിക്കുന്ന വെസ്റ്റ് ബംഗാളിലെ ഫ്രെസെനിയസ് കബി ഓണ്‍കോളജി ലിമിറ്റഡ് എന്ന ഡ്രഗ് കമ്പനിയില്‍ നിന്നാണ് പിഴ ഈടാക്കുക. 50 ദശലക്ഷം ഡോളറാണ് പിഴ. 2013-ല്‍ വെസ്റ്റ് ബംഗാളിലുള്ള കമ്പനിയില്‍ പരിശോധനക്ക് യു എസ് അധികൃതര്‍ എത്തുന്നതിന് മുമ്പ് അവിടെയുണ്ടായിരുന്ന റിക്കാര്‍ഡുകള്‍ നശിപ്പിക്കുകയും, പലതും മറച്ചുവെക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് പിഴ. മാനേജ്മെന്റിന്റെ നിര്‍ദ്ധേശമനുസരിച്ചാണ് ജീവനക്കാര്‍ പ്രവര്‍ത്തിച്ചത്.

ലാസ് വേഗസ് ഫെഡറല്‍ കോടതിയില്‍ ഇന്ത്യന്‍ കമ്പനി കുറ്റം സമ്മതിക്കുകയും പിഴ അടക്കുന്നതിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. അമേരിക്കന്‍ ഫെഡറല്‍ ഫുഡ്, ഡ്രഗ്, കോസ്മെറ്റിക് ആക്ട് ലംഘിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത് ഗുരുതര കൃത്യ വിലോപമാണെന്നും ഫെഡറല്‍ കോടതി കണ്ടെത്തി. രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന, പ്രത്യേകിച്ച് അമേരിക്കന്‍ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

കമ്പനിയുടെ കല്യാണി പ്ലാന്റില്‍ നിന്നാണ് കാന്‍സര്‍ മരുന്നുകള്‍ അമേരിക്കയില്‍ വിതരണം ചെയ്തിരുന്നത്.അന്വേഷണത്തില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ ന്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ സഹകരണം ലഭിച്ചിരുന്നതായി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ബ്രയാന്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media