കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ഗ്രൂപ്പ് ക്യാപ്റ്റന്‍ 
വരുണ്‍ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ 
ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ര സര്‍ക്കാര്‍


മുംബൈ:കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ കുടുംബത്തിന് ധനസഹായം. ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ര സര്‍ക്കാര്‍. വരുണ്‍ സിംഗിന്റെ മൃതദേഹം വസതിയില്‍ എത്തിച്ചു. സംസ്‌കാരം നാളെ നടക്കും. പൂര്‍ണ്ണ ബഹുമതികളോടെ മൃതദേഹം നാളെ സംസ്‌കരിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മരണത്തിന് കീഴടങ്ങിയത്. ബെംഗ്ലൂരുവിലെ വ്യോമസേന ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

വരുണ്‍ സിംഗിന്റെ പിതാവ് റിട്ടേയര്‍ഡ് കേണല്‍ കെ.പി. സിങ്ങും അടുത്ത ബന്ധുക്കളും പുലര്‍ച്ചയോടെ ബെംഗളൂരുവില്‍ എത്തിയിരുന്നു. വരുണ്‍ സിംഗിന്റെ സഹോദരന്‍ നാവികസേനയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വെല്ലിങ്ടണില്‍ നിന്ന് ബെംഗ്ലൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്.

രാജ്യം ശൗരചക്ര നല്‍കി ആദരിച്ച സൈനികനാണ് വരുണ്‍ സിംഗ്. വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരില്‍ 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media