മലയാളത്തിന്റെ യുവ താരനിര അണി നിരക്കുന്ന 'ജാന്‍-എ-മന്‍' പോസ്റ്റര്‍ പുറത്ത്


 

മലയാളത്തിന്റെ യുവ താര നിര അണി നിരക്കുന്ന 'ജാന്‍-എ-മന്‍' എത്തുന്നു. കൊവിഡ്  ആശങ്കകള്‍ക്ക് സിനിമാ ലോകത്തുനിന്ന്  പൊട്ടിച്ചിരിയുടെ വര്‍ണ സദസ്സിനു മറ്റൊരുക്കാനായാണ് ഈ താരനിരകള്‍ അണിനിരക്കുന്നത്.കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എന്റര്‍ടെയ്നര്‍ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്.

വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കല്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ആണ് ഈ സിനിമാ നിര്‍മ്മിക്കുന്നത്.       

ഫാമിലി കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയി മോന്‍ എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലേ സുഹൃത്തുക്കളെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയി മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media