രാജ്യത്ത് പുതിയതായി 34,403 പേര്‍ക്ക് കൂടി കോവിഡ്; 320 മരണം
രാജ്യത്ത് പുതിയതായി മുപ്പതിനായിരത്തിന് മുകളില്‍ ്േപര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 34,403 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാലും 12.5 ശതമാനം കൂടുതല്‍ രാജ്യത്തുള്ള രോഗികളില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം രാജ്യത്ത് ആശങ്കയാകുന്നത് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്കുകളാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകയാണ്.
ഇന്നലെ സംസ്ഥാനത്ത് 22,182 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങള്‍ കൊവിഡ്-19 മൂലമാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 1,86,190 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
രാജ്യത്ത് പുതിയതായി 320 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,44,248 ആയി ഉയര്‍ന്നു. 320 കൊവിഡ് മരണങ്ങളില്‍ 178 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതോടെ ആകെ മരണം 23,165 ആയി. കേരളത്തില്‍ 1,21,486 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.64 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,950 പേര്‍ കൊവിഡ് മുക്തി നേടി. ഇതോടെ 3,25,98,424 പേര്‍ ഇതുവരെ കൊവിഡ് മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 3,39,056 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.
റെക്കോര്‍ഡ് വാക്‌സിനേഷന് ശേഷം 61,000ത്തിലധികം വാക്‌സിനേഷനാണ് കഴിഞ്ഞ ദിവസമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,97,972 പേര്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 77,24,25,744 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.