വഖഫ്; മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍


ശബരിമല വിഷയത്തില്‍ ഒരു മത വിഭാഗത്തിന്റെ വികാരങ്ങളെ കുത്തിനോവിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വഖഫ് പ്രശ്നത്തില്‍ കാട്ടിയ മലക്കംമറിച്ചില്‍ വിശ്വസനീയമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍, സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമനം പി.എസ്.സിക്ക് വിടാന്‍ വഖഫ് ആവശ്യപ്പെട്ടില്ല. സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ്. അത് ഉള്‍ക്കൊള്ളാന്‍ പൊതുസമൂഹത്തിന് കഴിയില്ല. സമുദായത്തിന്റെ മൗലികാവകാശത്തില്‍ സര്‍ക്കാരിന് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമന തീരുമാനത്തില്‍ നിന്നും പിന്‍മാറിയെന്നത് സത്യസന്ധമാണെങ്കില്‍ സര്‍ക്കാര്‍ അതില്‍ ഉറച്ചു നില്‍ക്കണം. അനുകൂല സാഹചര്യം ലഭിക്കുമ്പോള്‍ പിന്നീട് നിലപാട് മാറ്റരുതെന്നും സുധാകരന്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media