കോഴിക്കോട് :മെറാള്‍ഡ ജ്വല്‍സിന്റെ നവീകരിച്ച ഷോറൂം നാടിന് സമര്‍പ്പിച്ചു. പ്രമുഖ ബോളിവുഡ് നടിയും മെറാള്‍ഡയുടെ ബ്രാന്റ് അംബാസഡറുമായ മൃണാള്‍ ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആദ്യമായി എത്തിയ മൃണാള്‍ ഠാക്കൂറിനെ ഹര്‍ഷാരവത്തോടെയാണ് ജനം വരവേറ്റത് . മലയാളം കേട്ടാല്‍ മനസിലാകുമെന്ന് മലയാളവും ഇംഗ്ലീഷിലും ചേര്‍ത്ത് പറഞ്ഞപ്പോള്‍ ഏതൊക്കെ വാക്ക് വേണമെന്ന് സദസിനോടായി അവതാരക രഞ്ജിനി ഹരിദാസിന്റെ ചോദ്യം .ഓരോ മലയാളം വാക്കും സദസില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ വളരെ വേഗത്തില്‍ മൃണാള്‍ ഠാക്കൂര്‍ അതേറ്റ് പറഞ്ഞു. പാട്ടു പാടിയും സെല്‍ഫിയെടുത്തും കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദി പറഞ്ഞാണ് താരം മടങ്ങിയത്.
മൃണാള്‍ ഠാക്കൂറില്‍ നിന്നും ഡോ ഉമ്മുകുല്‍സു ജുനൈഷ് ( ബിലൗ ഡയമണ്ട് ) , വഹീദ മെഹറൂഫ് മണലൊടി ( റൂഹാനി പോള്‍ക്കി ) , നിള വിഷ്ണു (അനന്ത - ഹെറിറ്റേജ് ജ്വല്ലറി ), ബിജുന ഷക്കീല്‍ ( സാഗ -ഡിസൈനര്‍ ആന്റിക്) , റസീന സന്നാഫ് പാലക്കണ്ടി ( യു - 18 കാരറ്റ് ലൈഫ് സ്‌റ്റൈല്‍ ജ്വല്ലറി ) , സുബൈര്‍ കൊളക്കാടന്‍ ( റെയര്‍ അണ്‍ കട്ട് ഡയമണ്ട് ) , സി കെ മുസ്ഥഫ തലശ്ശേരി ( നവ - യൂണിക്കിലി പ്രഷ്യസ് )എന്നിവര്‍ ആദ്യ വില്‍പ്പന സ്വീകരിച്ചു.
ചടങ്ങില്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ ഇടത്തില്‍,ഡോ ആസാദ് മൂപ്പന്‍, വി.കെ.സി മമ്മദ് കോയ ,പി.വി ചന്ദ്രന്‍, ഡോ. കെ മൊയ്തു, മെറാള്‍ഡ ഇന്റര്‍നാഷണല്‍ എം.ഡി മുഹമ്മദ് ജസീല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഷാനില്‍ , ഡയറക്ടര്‍മാരായ കെ.പി അഹമ്മദ് കുട്ടി, എന്‍ ലബീബ്, സി.എം നജീബ് , പി.കെ അജ്മല്‍, മുഹമ്മദ് ഉണ്ണി ഒളകര എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് അരയിടത്ത് പാലത്താണ് ഷോറും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകള്‍ ഈ മാസം 28 വരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിഎംഡി അബ്ദുല്‍ ജലീല്‍ ഇടത്തില്‍ അറിയിച്ചു.