നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ
ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കേടതി തള്ളി. ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി, ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.
സിനിമാമേഖലയില്‍ നിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേസിക്യൂഷന്റെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം വിചാരണക്കോടതി നിരാകരിക്കുകയായിരുന്നു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളില്ലെന്നു പറഞ്ഞാണ് കോടതി ഹരജി തള്ളിയത്.