മധ്യപ്രദേശില്‍ വ്യേമസേനയുടെ വിമാനം തകര്‍ന്ന് വീണു
മധ്യപ്രദേശിലെ ഭിന്ദില്‍ വ്യോമ സേനയുടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നത്.
തകര്‍ന്ന വിമാനത്തില്‍നിന്ന് പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നത് ഒരാള്‍ ഷൂട്ട് ചെയ്ത വീഡിയോയില്‍ കാണുന്നുണ്ട്. ഭിന്ദില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള മങ്കാബാദിലെ ഒഴിഞ്ഞ സ്ഥലത്താണ് വിമാനം വീണത്. വിമാനത്തിന്റെ വാല്‍ഭാഗം മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.