യുഎഇയില്‍ വിസകളും എമിറേറ്റ്‌സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു.
 



യുഎഇയില്‍ വിസകളും എമിറേറ്റ്‌സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു. പുതിയ ഫീസ് പ്രാബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകള്‍ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) വിഭാഗത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. ഫീസില്‍ 100 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ദുബൈയില്‍ ഇഷ്യൂ ചെയ്യുന്ന വിസകളുടെ ഫീസിന് വര്‍ദ്ധനവുണ്ടാകുമോയെന്ന് വ്യക്തമല്ല. എമിറേറ്റ്‌സ് ഐഡി ഇഷ്യൂ ചെയ്യുന്നതിന് നേരത്തെ ഈടാക്കിയിരുന്ന ഫീസ് 270 ദിര്‍ഹമായിരുന്നു. ഇത് ഇനി മുതല്‍ 370 ദിര്‍ഹമായിരിക്കും. 

ഗോള്‍ഡന്‍ വിസാ സംവിധാനത്തില്‍ വന്ന മാറ്റങ്ങള്‍, അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍, തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിസകള്‍ തുടങ്ങിയവയെല്ലാം പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി വന്നതാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media