റോഡപകടങ്ങള്‍ പെരുകുന്നു; എഡിജിപിയുടെ യോഗം ഇന്ന്: റോഡില്‍ രാത്രിയും പകലും പരിശോധന കര്‍ശനമാക്കും

 



തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഒരു മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിപ്പ് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബ്ലാക്ക് സ്‌പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
അതേസമയം, പാലക്കാട് പനയമ്പാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോ4ട്ട് ഇന്ന് ജില്ലാ കലക്ട4ക്ക് കൈമാറും. പനയമ്പാടത്ത് സ്ഥിരം മീഡിയന്‍ സ്ഥാപിക്കണം, ചുവന്ന സിഗ്‌നല്‍ ഫ്‌ളാഷ് ലൈറ്റുകള്‍, വേഗത കുറയ്ക്കാനുള്ള ബാരിയര്‍ റിമ്പിള്‍ സ്ട്രിപ്പ്, റോഡ് സ്റ്റഡ്, റിഫ്‌ലക്ട4 എന്നിവ ഉടന്‍ സ്ഥാപിക്കണം, റോഡില്‍ മിനുസമുള്ള ഭാഗം പരുക്കനാക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശം. ഇതിനു പുറമെ ഗതാഗത മന്ത്രി സ്ഥലം സന്ദ4ശിച്ച ശേഷം നല്‍കിയ നി4ദേശങ്ങളും റിപ്പോ4ട്ടില്‍ ഉള്‍പ്പെടുത്തും. 

വളവ് നികത്തല്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥ4 വീണ്ടും പരിശോധന നടത്തും. ദേശീയ പാത വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള യോഗം നാളെ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വിളിച്ചു ചേ4ത്തിട്ടുണ്ട്. ഇന്ന് സമ4പ്പിക്കുന്ന നല്‍കുന്ന റിപ്പോ4ട്ട് ഈ യോഗത്തിലും ച4ച്ച ചെയ്യും. അപകട മേഖല കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാന്‍ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടും. ഇതില്‍ തീരുമാനമായില്ലെങ്കില്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ പണമുപയോഗിച്ച് പ്രാരംഭ നടപടികള്‍ സ്വീകരിക്കാനാണ് സ4ക്കാ4 തീരുമാനം. അതേസമയം, അപകടത്തിന് ശേഷം കരിമ്പ ഹയ4 സെക്കന്‍ഡറി സ്‌കൂള്‍ ഇന്ന് തുറക്കും. രാവിലെ ഒന്‍പതിന്  സ്‌കൂളില്‍ അനുശോചന യോഗവും ചേരും.

 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media