ക്യാഷ് ബാക്ക് ഓഫറുമായി ജിയോ; ഓഫര്‍ മൂന്ന് പ്ലാനുകള്‍ക്ക്
ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് റീടെയ്ല്‍. മൂന്ന് റീചാര്‍ജ് പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം ക്യാഷ്ബാക്കാണ് റിലയന്‍സ് വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ റിലയന്‍സ് സ്റ്റോറുകളിലും അജിയോ അടക്കം റിലയന്‍സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഈ ക്യാഷ്ബാക്ക് റെഡീം ചെയ്യാനും സാധിക്കും.
ജിയോ വെബ്‌സൈറ്റ് വഴിയോ മൈജിയോ ആപ്പ് വഴിയോ നടത്തുന്ന റീചാര്‍ജുകളില്‍ മാത്രമാണ് ഓഫര്‍ ലഭിക്കുക. അതും 249, 555, 599 എന്നീ മൂന്ന് പ്ലാനുകളിലാണ് ഓഫര്‍ ലഭിക്കുക. പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവ വഴി ഈ ഓഫറുകള്‍ക്ക് പണം നല്‍കിയാല്‍ ഓഫറുകള്‍ ലഭിക്കില്ലെന്ന കാര്യം പ്രത്യേകം ഓര്‍ത്തിരിക്കണം. ജിയോ വെബ്‌സൈറ്റ് വഴിയാണ് റീചാര്‍ജ് ചെയ്യുന്നതെങ്കില്‍ പ്രീപെയ്ഡ് വിഭാഗത്തില്‍ പോപുലര്‍ പ്ലാന്‍സ് എന്ന ഓപ്ഷനിലെ 20 ശതമാനം ക്യാഷ്ബാക്ക് എന്ന് കാണുന്ന മൂന്ന് പ്ലാനുകളില്‍ ഒന്നില്‍ ക്ലിക് ചെയ്യണം.
ജിയോ 249 റീചാര്‍ജിലൂടെ ഉപഭോക്താക്കള്‍ക്ക് 56 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം 100 എസ്എംഎസും 28 ദിവസം ലഭിക്കും. 555 രൂപയുടെ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 126 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 599 രൂപയുടെ പ്ലാനിലാണെങ്കില്‍ 168 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം 100 എസ്എംഎസും 84 ദിവസത്തേക്ക് ലഭിക്കും.