ചെന്നൈയില്‍ റെക്കോര്‍ഡ് മഴ; നാല് മരണം, ജാഗ്രതാ നിര്‍ദേശം


കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയില്‍ നിന്നുള്ള ആഘാതത്തില്‍ നിന്ന് ചെന്നൈ നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈയില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്.

മഴ മൂലമുണ്ടായ അപകടങ്ങളില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി എന്നാണ് തമിഴ്‌നാട് റവന്യൂമന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ അറിയിക്കുന്നത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

 എന്നാല്‍ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്.2015ല്‍ ചെന്നൈയെ മുക്കിയ പ്രളയത്തിന്റെ ഓര്‍മകളിലാണ് ഇപ്പോള്‍ തമിഴ് ജനത. അത്രമാത്രം മഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പെയ്യുന്നത്.
അതേസമയം, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരിട്ടെത്തി രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ്. മുട്ടൊപ്പം വെള്ളം കയറിയ സ്ഥലങ്ങളിലേക്ക് സ്റ്റാലിന്‍ നേരിട്ടെത്തി ജനങ്ങളോട് സംസാരിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നീ നാല് ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ ഒരു കാരണവശാലും തുറക്കരുതെന്നും ഉത്തരവുണ്ട്.

 
ചെന്നൈ, കരൂര്‍, തിരുവള്ളൂര്‍, പുതുക്കോട്ടൈ, ശിവഗംഗൈ, തിരുച്ചിറപ്പള്ളി, നാമക്കല്‍, രാമനാഥപുരം, മധുര, വിരുതുനഗര്‍, ഈറോഡ് എന്നീ ജില്ലകളില്‍ 24 മണിക്കൂറില്‍ പെയ്തത് 200 എംഎമ്മിലധികം മഴയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media