നാലാം പാദ വാര്‍ഷികത്തില്‍ ആക്‌സിസ് ബാങ്കിന് 2677 കോടി ലാഭം.
2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ വാര്‍ഷികത്തില്‍ ആക്‌സിസ് ബാങ്കിന് 2677 കോടി ലാഭം നേടിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളില്‍ 1388 കോടി നഷ്ടത്തിലായിരുന്നു. അവിടെ നിന്നാണ് ആക്‌സിസ് ബാങ്ക് ഈ ലാഭത്തിലേക്ക് കുതിച്ച് ചാടിയത്. ബാങ്കിന്റെ നെറ്റ് ഇന്‍സന്റ് വരുമാനം 11 ശതമാനം ഉയര്‍ന്ന് 7555 കോടിയായി. 2020 മാര്‍ച്ച് 31ന് അവസാനിച്ച പാദവാര്‍ഷികത്തില്‍ ഇത് 6808 കോടിയായിരുന്നു.
2021 മാര്‍ച്ച് 31 വരെയുള്ള പാദവാര്‍ഷികത്തില്‍ പലിശ ഇതര വരുമാനത്തില്‍ 17.1 ളതമാനം വളര്‍ച്ചയാണ് ബാങ്ക് നേടിയത്. ഏകദേശം 4668 കോടി രൂപ വരും ഇത്. 6864 കോടി രൂപയാണ് ബാങ്കിന്റെ പ്രി പ്രൊവിഷന്‍ പ്രവര്‍ത്തന ലാഭം. ഇതില്‍ തൊട്ടുമുമ്പത്തെ സാമ്പത്തിക പാദവാര്‍ഷികത്തേക്കാള്‍ 17.3 ശതമാനമാണ് നേട്ടമുണ്ടായത്. ബാങ്കിന്റെ വായ്പയില്‍ 12 ശതമാനം വര്‍ദ്ധനവ് തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നേടിയതായും ബാങ്ക് വ്യക്തമാക്കി പാദവാര്‍ഷിക കണക്കുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.