സിനിമയിലെ ദിവസ കൂലിക്കാര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍, റേഷന്‍ കിറ്റുമായി യഷ് രാജ് ഫിലിംസും


മുംബൈ: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചലച്ചിത്രമേഖലയില്‍ ജോലി ചെയ്യുന്ന കൂലി തൊഴിലാളികള്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്ത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പ്രതിദിന വേതനം നേടുന്ന 25,000 പേര്‍ക്കാണ് താരം ധനസഹായം നല്‍കുക. ഓരോ തൊഴിലാളിക്കും പ്രതിമാസം 1,500 രൂപ വച്ചാണ് നല്‍കുകയെന്നും ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് (എഫ്ഡബ്ല്യുഐസിഇ) പ്രസിഡന്റ് ബിഎന്‍ തിവാരി പറഞ്ഞു.


ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, സ്റ്റണ്ട്മാന്‍, സ്‌പോട്ട് ബോയ്‌സ്, ടെക്‌നീഷ്യന്‍മാര്‍ എന്നിവരുള്‍പ്പെടെ മൊത്തം രണ്ടര ലക്ഷം തൊഴിലാളികളാണ് എഫ്ഡബ്ല്യുഐസിയില്‍ ഉള്ളത്. അവശ്യക്കാരായിട്ടുള്ള തൊഴിലാളികളുടെ അന്തിമ പട്ടിക സല്‍മാന്‍ ഖാന് ഉടന്‍ അയയ്ക്കുമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ ലഭിക്കുന്ന വരുമാനം രാജ്യത്തുടനീളമുള്ള കൊവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുമെന്ന് താരത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സല്‍മാന്‍ ഖാന്‍ ഫിലിംസ് അറിയിച്ചിരുന്നു. 'രാധെ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' ആണ് സല്‍മാന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

സഹായവുമായി നെറ്റ്ഫ്‌ലിക്‌സും
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 2020ലും സല്‍മാന്‍ ഖാന്‍ ചലച്ചിത്ര മേഖലയിലെ തൊഴിലാളികളെ സാമ്പത്തികമായി സഹായിച്ചിരുന്നു. ദൈനംദിന വേതനക്കാരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ (പിജിഐ) യുടെ റിലീഫ് ഫണ്ടിലേക്ക് 7.5 കോടി രൂപയാണ് നെറ്റ്ഫ്‌ലിക്‌സ് സംഭാവന ചെയ്തത്. പിജിഐ, നെറ്റ്ഫ്‌ലിക്‌സ് എന്നിവയില്‍ നിന്നായി ആകെ 3.5 കോടി രൂപയാണ് ലഭിച്ചത്. ഈ തുക സംഘടനയിലെ 7,000 കൂലി തൊഴിലാളികള്‍ക്ക് കൈമാറുമെന്ന് തിവാരി അറിയിച്ചു. ഓരോ തൊഴിലാളികള്‍ക്കും 5000 രൂപ വച്ചാണ് നല്‍കുക.

റേഷന്‍ കിറ്റുമായി യഷ് രാജ് ഫിലിംസ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമാ സെറ്റുകളില്‍ ജോലി ചെയ്യുന്ന ദൈനംദിന കൂലിപ്പണിക്കാരെ സഹായിക്കുന്നതിനായി ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസായ യഷ് രാജ് ഫിലിംസും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 'യഷ് ചോപ്ര സാതി ഇനിഷ്യേറ്റീവ്' എന്ന പേരില്‍ കമ്പനി പുതിയ ദുരിതാശ്വാസ പദ്ധതി അവതരിപ്പിച്ചു. ചലച്ചിത്രമേഖലയിലുള്ള നാലംഗ ദിവസ കൂലിക്കാരുടെ കുടുംബത്തിനും റേഷന്‍ കിറ്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് 5000 രൂപ ധനസഹായമായി നല്‍കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media