രാജ്യത്തെ ജിഎസ്ടി വരുമാനം സര്‍വകാല റെക്കോര്‍ഡില്‍.
രാജ്യത്തെ ജിഎസ്ടി വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. 1.23 ലക്ഷം കോടി രൂപയാണ് മാര്‍ച്ച് മാസത്തെ കളക്ഷന്‍. ഇതില്‍ സിജിഎസ്ടി 22973 കോടി രൂപയാണ്. എസ്ജിഎസ്ടി 29329 രൂുപയും. ഐജിഎസ്ടി 62842 കോടി രൂപ വരും. സെസ് 8757 കോടി രൂപയാണ്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം വിതരണം ചെയ്തു. 30000 കോടി രൂപയാണ് നഷ്ടപരിഹാര ഇനത്തിലേക്ക് നൽകിയത് .
ജിഎസ്ടി ഏര്‍പ്പെടുത്തിയതിന് ശേഷം ഈ ഇനത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണ് മാര്‍ച്ച് മാസത്തില്‍ ലഭിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ജിഎസ്ടി വരുമാനം തുടര്‍ച്ചയായി ഉയർച്ചയിലായത് ശുഭ സൂചനയാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. 2020 മാര്‍ച്ചില്‍ പിരിച്ചെടുത്ത ജിഎസ്ടിയേക്കാള്‍ 27 ശതമാനം കൂടുതലാണ് ഈ വര്‍ഷം മാര്‍ച്ചില്‍ പിരിഞ്ഞുകിട്ടിയത്. ചരക്കുകള്‍ ഇറക്കുമതി ചെയ്തതില്‍ ലഭിച്ച വരുമാനം 70 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് മാസമായി ജിഎസ്ടി കളക്ഷന്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. നികുതി പിരിച്ചെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിരീക്ഷണമാണ് സാമ്പത്തിക ഇടപാടുകളില്‍ നടത്തുന്നത്.