ആദ്യമായി സ്വവര്‍ഗവിവാഹത്തിന് (same-sex marriages) അനുകൂലമായി വോട്ട് ചെയ്ത് ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‍ഡ് (Church of Scotland). എഡിന്‍ബറോയിലെ ജനറല്‍ അസംബ്ലിയിലെ അംഗങ്ങള്‍ വര്‍ഷങ്ങളുടെ പ്രചാരണത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ സഭാനിയമം മാറ്റാന്‍ വോട്ട് ചെയ്തിരിക്കുന്നത്. ഇതോടുകൂടി സ്വവര്‍?ഗാനുരാഗികള്‍ക്ക് പള്ളിയില്‍ വച്ച് വിവാഹം കഴിക്കാനുള്ള അനുമതി ലഭിക്കും. വിവാഹത്തില്‍ പങ്കെടുക്കാന്‍ പുരോഹിതനോടും സഭാശുശ്രൂഷകനോടും അപേക്ഷിക്കാനുമാവും. എന്നാല്‍, അവരോട് നിര്‍ബന്ധമായും വിവാഹത്തില്‍ പങ്കെടുക്കണം എന്ന് ആവശ്യപ്പെടാനാവില്ല.
274 പേരാണ് സ്വവര്‍ഗവിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അതേസമയം 136 പേര്‍ ഇതിനെതിരായി വോട്ട് ചെയ്തു. ജനറല്‍ അസംബ്ലിയുടെ മോഡറേറ്റര്‍ റവ. ഡോ. ഇയാന്‍ ഗ്രീന്‍ഷീല്‍ഡ്‌സ് പറഞ്ഞത്, ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‍ഡ് ഒരു വിശാലമായ പള്ളിയാണ്. അതിനാല്‍ തന്നെ അതിലെ അം?ഗങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ വീക്ഷണവും അഭിപ്രായങ്ങളും ഉണ്ടായിരിക്കും എന്നാണ്.
കുറേയേറെ വര്‍ഷങ്ങളായി എല്ലാത്തരം വൈവിധ്യങ്ങളെയും പരി?ഗണിക്കുന്നതിനും പരിഹാരം കാണുന്നതിനും എല്ലാവരുടേയും വിശ്വാസം സംരക്ഷിക്കുന്നതിനുമായി ചര്‍ച്ചിന്റെ എല്ലാ തലങ്ങളിലും വിശാലമായ ചര്‍ച്ചകളും സംവാദങ്ങളും നടന്നുവരികയാണ്. മനുഷ്യത്വത്തിലൂന്നിയാണ് ചര്‍ച്ചകളെല്ലാം നടന്നത്. എല്ലാവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും എതിര്‍ശബ്ദങ്ങളെ ബഹുമാനിക്കാനും കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചത്തെ വോട്ടെടുപ്പിന് മുമ്പ്, സഭയിലെ അംഗങ്ങള്‍ നിരവധി തരത്തിലുള്ള അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചര്‍ച്ചകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ റവ സ്‌കോട്ട് റെന്നിയും ഉള്‍പ്പെടുന്നു. താന്‍ ഒരു ?ഗേ ആണ് എന്ന് തുറന്നു പറഞ്ഞ ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‍ഡിലെ ആദ്യത്തെ പുരോഹിതനാണ് അദ്ദേഹം. എന്നാല്‍, അദ്ദേഹത്തിന് തന്റെ പങ്കാളിയെ മതപരമായ ചടങ്ങിലൂടെ വിവാഹം കഴിക്കാനായിരുന്നില്ല, അദ്ദേഹം അത് ആ?ഗ്രഹിച്ചിരുന്നു എങ്കിലും.
സംശയത്തിലായിരിക്കുന്ന ആളുകളെ പോലും സഹായിക്കാനാവുന്ന തരത്തിലുള്ള നിലപാടുകള്‍ സഭ സ്വീകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറയുകയുണ്ടായി. തന്റെ വിവാഹം ഒരു മനോഹരമായ അനുഭവം ആയിരുന്നു. തന്റെ ഭര്‍ത്താവ് ഡേവ് തന്റെ ജീവിതം എല്ലാതരത്തിലും പൂര്‍ണമാവാന്‍ സഹായിച്ചു. സ്ത്രീയും പുരുഷനും വിവാഹിതരാവുന്നത് പോലെ തന്നെയാണ് രണ്ട് സ്ത്രീയോ രണ്ട് പുരുഷനോ വിവാഹം ചെയ്യുന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം, സ്വവര്‍ഗ വിവാഹങ്ങള്‍ അനുവദിക്കുന്ന യുകെയിലെ ഏറ്റവും വലിയ മതവിഭാഗമായി മെത്തഡിസ്റ്റ് ചര്‍ച്ച് മാറിയിരുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലോ റോമന്‍ കത്തോലിക്കാ സഭയിലോ ഇത് അനുവദനീയമല്ല. എന്നാല്‍ സ്‌കോട്ടിഷ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്, യുണൈറ്റഡ് റിഫോംഡ് ചര്‍ച്ച്, ക്വേക്കേഴ്‌സ് എന്നിവിടങ്ങളില്‍ സ്വവര്‍?ഗവിവാഹത്തെ സ്വാഗതം ചെയ്യുന്നു.