ഓഹരി വിപണി നഷ്ടത്തിൽ തുടക്കം
വിപണിക്ക് മങ്ങിയ തുടക്കം. രാവിലെ 9.19 -ന് ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 29.25 പോയിന്റ് ഇടിഞ്ഞ് 51,296.15 എന്ന നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി സൂചിക 3 പോയിന്റ് ഇടറി 15,105.25 ഇൽ പിടിച്ചുനിന്നു. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്ന കാഴ്ച്ചയാണ് വ്യാഴാഴ്ച്ചയും. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.3 ശതമാനവും 0.5 ശതമാനവും നേട്ടം കയ്യടക്കി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍ കമ്പനികളാണ് സെന്‍സെക്‌സില്‍ മുന്നേറ്റം നടത്തുന്നത്. ടൈറ്റന്‍, ഓഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ സൂചികയില്‍ പിന്നിലായി.
ബാങ്ക് നിഫ്റ്റി സൂചിക 2.8 ശതമാനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. പോയവര്‍ഷം 14.9 ശതമാനം മുന്നേറ്റമായിരുന്നു നിഫ്റ്റി സൂചിക കുറിച്ചത്. എന്തായാലും ഈ വര്‍ഷം സ്ഥിതി മാറുമെന്നാണ് വിലയിരുത്തല്‍. കാരണം സമ്പദ്ഘടന മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ബാങ്കിങ് മേഖലയില്‍ റീറേറ്റിങ് ഉയർന്നേക്കാം. നടപ്പു വര്‍ഷം നിഫ്റ്റി ബാങ്ക് സൂചിക കുതിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.
ഏഷ്യയിലെ ഹാങ് സെങ് സൂചിക നഷ്ടത്തില്‍ തുടരുകയാണ്. ജപ്പാന്റെ നിക്കെയ് 225, ടോപിക്‌സ്, കൊസ്ദാഖ് സൂചികകള്‍ നേരിയ വളര്‍ച്ച കാഴ്ച്ചവെക്കുന്നു. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രതയിലാണ് . ഏഷ്യന്‍ ഓഹരികളുടെ വേഗം കുറയാനും കാരണമിതുതന്നെ. ചൊവാഴ്ച്ച എസ് ആന്‍ഡ് പി 500, നാസ്ദാഖ് സൂചികകള്‍ നേരിയ ഇടര്‍ച്ച കുറിച്ചിരുന്നു.