മ്യൂച്വൽ ഫണ്ട് ഹൗസുകകളുടെ 'ഓവര്‍ നൈറ്റ്' ഫണ്ടുകളിൽ തൽക്ഷണ ആക്സസ് സൗകര്യം വാഗ്ദാനം ചെയ്ത് സെബി.
മ്യൂച്വൽ ഫണ്ട് ഹൗസുകകളുടെ 'ഓവര്‍ നൈറ്റ്' ഫണ്ടുകളിൽ തൽക്ഷണ ആക്സസ് സൗകര്യം വാഗ്ദാനം ചെയ്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). 2017 ലെ സർക്കുലർ പരിഷ്ക്കരിച്ചുകൊണ്ടാണ് പുതിയ അനുകൂല്യം പ്രഖ്യാപിച്ചത്. നേരത്തെ ഈ സൗകര്യത്തിന് അർഹതയുണ്ടായിരുന്നത് ലിക്വിഡ് ഫണ്ടുകൾക്ക് മാത്രമാണ്. പുതിയ നിയമം ഉടനടി പ്രാബല്യത്തിൽ വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പിന്‍വലിക്കല്‍ അപേകേഷ നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അല്ലെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ അവരുടെ ഫണ്ടുകളുടെ വിവരങ്ങള്‍ അറിയുന്നതിനുള്ള സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്ന നിക്ഷേപകർക്ക് ലഭ്യമായ ഏറ്റവും അനയോജ്യമായ ഒരു ഓപ്ഷനാണ് ഇൻസ്റ്റന്റ് ആക്സസ് സൗകര്യം. നിക്ഷേപകർക്ക് അവരുടെ യൂണിറ്റുകളുടെ മൂല്യത്തിന്റെ 90% വരെ പിൻവലിക്കാൻ കഴിയും.