കുവൈറ്റ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പരിധി ഉയര്‍ത്തി; ഇന്ത്യക്കാര്‍ക്ക് ഇനിയും കാത്തിരിക്കണം
കുവൈറ്റ്: കുവൈറ്റ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പരിധി 7500ല്‍ നിന്ന് 10,000മാക്കി ഉയര്‍ത്തി. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വസിക്കാന്‍ വകയില്ല. അവര്‍ ഇനിയും കാത്തിരിക്കണം. വര്‍ധിപ്പിച്ച 2500 സീറ്റ് ഈജിപ്തില്‍ നിന്നാണ്. കുവൈറ്റ് എയര്‍വേയ്‌സിനും ജെസീറ എയര്‍വേയ്‌സിനും കൂടി 1250 സീറ്റും ഈജിപ്ഷ്യന്‍ വിമാന കമ്പനികള്‍ക്ക് 1250 സീറ്റുാണ്് അനുവദിക്കപ്പെട്ടത്.
ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളെ കുവൈറ്റ് റെഡ് ലിസ്റ്റിലാണ് പെടുത്തിയിട്ടുള്ളത്. എങ്കിലും ഈ സ്ഥലങ്ങളില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാന്‍ മാതൃസഭ അനുമതി നല്‍കിയിരുന്നു. യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഡിജിസിഎ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് എന്ന് സര്‍വസ് ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. കുവൈത്ത് അധികൃതര്‍ ഇന്ത്യന്‍ വ്യേമായാന വകുപ്പമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ധാരണയായി വൈകാതെ ഇന്ത്യയില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് അവധിക്ക് നാട്ടില്‍ വന്ന് തിരിച്ചു പോകാനാവാതെ കഷ്ടപ്പെടുന്നത്.