കോഴിക്കോട്: കേരള അഡ്വര്‍ടൈസിംഗ് എജന്‍സീസ് അസോസിയേഷന്‍ കോഴിക്കോട് സോണ്‍ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹനവും ഈസ്റ്റര്‍ ഈദ് വിഷു ആഘോഷവും നടന്നു. സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ് ഫ്രാന്‍സിസ് ( ഫ്രണ്ട് ലൈന്‍ കമ്മ്യുണിക്കേഷന്‍സ് ) ഉത്ഘാടനം ചെയ്തു, ഒക്ടോബര്‍ ആദ്യ വാരത്തില്‍ കോഴിക്കോട് ബീച്ചില്‍ വെച്ച് കെ ത്രി എ മാരത്തണ്‍ നടത്തുന്നതിനു തീരുമാനിച്ചു, സോണല്‍ പ്രസിഡന്റ് സലീം പാവുത്തോടിക (മീഡിയ വിഷന്‍) അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.വി അനീഷ് കുമാര്‍ (എംവി അഡ്വര്‍ടൈസിങ്) പി. എം. മാത്യു (ട്രെന്‍ഡ് ആഡ്‌സ്) എം.വി. ഹെബില്‍ (എം വി അഡ്വര്‍ടൈസിങ്) ജോ എല്‍വിസ് (എലാന്‍ കമ്മ്യുണിക്കേഷന്‍സ്) ജെറി ക്ലമന്റ് ഹിസ്‌കിയ (ഗില്ലീസ് അഡ്വര്‍ടൈസിങ്) നൗഷാദ് (നൗഷിബ അഡ്വര്‍ടൈസിങ്) ജ്യുലൈറ്റ് (ലാല്‍ മീഡിയ) ജോസഫ് (വളപ്പില കമ്മ്യൂണിക്കേഷന്‍സ്) ജിജു ലാല്‍ (ക്യുരിയാസ് ക്യാറ്റ്) എന്നിവര്‍ പ്രസംഗിച്ചു, സോണല്‍ സെക്രട്ടറി ദിനല്‍ ആനന്ദ് (രമണിക കമ്മ്യുണിക്കേഷന്‍സ്) സ്വാഗതവും സോണല്‍ ട്രഷറര്‍ കെ.ജെ. ജോര്‍ജ്ജ് (വാട്ടര്‍ ക്രിയേറ്റീവ് സ്റ്റുഡിയോ) നന്ദിയും പറഞ്ഞു.