കോഴിക്കോട്: ജനുവരി 10ന് യുഎസില്‍ പുറത്തിറക്കിയ ആപ്പാണ്. ലോകമെങ്ങും തരംഗമാകുകയാണ് ചൈനയുടെ ഡീപ് സീക്ക എഐ ആപ്പ്. ചാറ്റ് ജിപിടിയെ പോലും പിന്നിലാക്കി ഡൗണ്‍ലോഡിങ് കുതിക്കുന്നു. ആപ്പിളിന്റെ ഐഒഎസ് പ്ലാറ്റ്‌ഫോമിലും ഏറ്റവും കൂടുതല്‍പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായി ഡീപ്‌സീക്ക് മാറി.അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ട്രെന്‍ഡായി ചൈനയുടെ എഐ ആപ്പ്. യുഎസില്‍ മാത്രം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മൊത്തം ആപ്പ് ഡൗണ്‍ലോഡുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ജനുവരി 21 മുതല്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ 10.7 ലക്ഷം ഡൗണ്‍ലോഡ് ലഭിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 25നും ജനുവരി 27 നും ഇടയില്‍ മാത്രം 4.4 ലക്ഷം ഡൗണ്‍ലോഡുകള്‍ ലഭിച്ചു.പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം.
യുഎസിലെ ട്രെന്‍ഡ് കണക്കിലെടുക്കുമ്പോള്‍ മൊത്തം ഡൗണ്‍ലോഡുകളുടെ എണ്ണം 20 ലക്ഷം കവിയാന്‍ സാധ്യതയുണ്ട്. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും റാങ്കിംഗില്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയെ പോലും ആപ്പ് മറികടന്നിരിക്കുകയാണ്. ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടി പോലുള്ള മോഡലുകളുടെ സമാനമായ പ്രകടനമാണ് ഡീപ്‌സീക്കിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു.
എന്തായാലും ഈ എഐ അസിസ്റ്റന്റ് ആപ്പ് ടെക് ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായിരിക്കുകയാണ് ഡീപ്‌സീക്ക്. പുതിയ ചാറ്റ്‌ബോട്ട് ഡൗണ്‍ലോഡിംഗില്‍ ചാറ്റ്ജിപിടെയെയും മറികടന്നു. ജനുവരി 10 ന് യുഎസില്‍ അവതരിപ്പിച്ച ആപ്പാണിതെന്ന് ഓര്‍ക്കണം. ഒരു മാസത്തിനുള്ളിലാണ് ആപ്പിന്റെ ഡൗണ്‍ലോഡിംങ് പറക്കുന്നത്. എഐ കമ്പനികളെ മാത്രമല്ല ആഗോള സാമ്പത്തിക രംഗത്തെ തന്നെ ആപ്പ് പിടിച്ചുകുലുക്കി.