കിറ്റെക്സിന് വ്യവസായം നടത്താന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കണം; ജില്ലാ വ്യവസായ ജനറല്‍ മാനേജറുടെ റിപ്പോര്‍ട്ട്



കിറ്റെക്സിന് വ്യവസായം നടത്താന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് ജില്ലാ വ്യവസായ ജനറല്‍ മാനേജറുടെ റിപ്പോര്‍ട്ട്. ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍ ബിജു പി.എബ്രഹാമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കിറ്റെക്സ് മാനേജ്മെന്റിന്റെ പരാതികളും ആശങ്കകളും റിപ്പോര്‍ട്ടിലുളളതായാണ് സൂചന.


മലിനീകരണ നിയന്ത്രണത്തില്‍ വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് മെമ്മോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിറ്റെക്സിലെ പരിശോധന റിപ്പോര്‍ട്ട് വ്യവസായ വാണിജ്യ ഡയറക്ടര്‍ക്ക് കൈമാറി.അതേസമയം, കിറ്റെക്സുമായുള്ള പ്രശ്നത്തില്‍ വ്യവസായ വകുപ്പ് അനുരഞ്ജന ശ്രമം തുടരുന്നതിനിടെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ജീവനക്കാരുടെ സമരം. പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടിസ് നല്‍കി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് കിറ്റെക്സിലെ 9500 ജീവനക്കാര്‍ ഇന്ന് കമ്പനി പരിസരത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്.

തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. അതിനിടെ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട്, വകുപ്പ് സെക്രട്ടറിക്ക് ഇന്ന് സമര്‍പ്പിക്കുമെന്നാണ് വിവരം. 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്സ് പിന്‍മാറിയതിനെ തുടര്‍ന്ന് അനുരഞ്ജന നീക്കവുമായി വ്യവസായ മന്ത്രി പി.രാജീവ് തന്നെ നേരിട്ട് ഇടപെടല്‍ നടത്തുന്നുണ്ട്. എന്നാല്‍ റെയ്ഡ് നടത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായാല്‍ മാത്രമേ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് കിറ്റെക്സ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media