റെഡ്മി 10 പ്രൈം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഷഓമി ഒരുങ്ങുന്നു; ലോഞ്ച് സെപ്തംബര്‍ 3ന്


റെഡ്മി 9 ശ്രേണിയുടെ പിന്‍ഗാമിയായി റെഡ്മി 10 അവതരിപ്പിക്കാന്‍ ഷഓമി ഒരുങ്ങുന്നു. അടുത്ത മാസം മൂന്നിന് റെഡ്മി 10 ശ്രേണിയിലെ ആദ്യ ഫോണിന്റെ ലോഞ്ച് നടക്കുമെന്ന് ഷഓമി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. റെഡ്മി 10 പ്രൈം ആണ് ആദ്യ മോഡല്‍. അടുത്തിടെ ഷഓമി ആഗോള വിപണിയില്‍ അവതരിപ്പിച്ച റെഡ്മി 10 ഫോണിന്റെ റീബ്രാന്‍ഡഡ് പതിപ്പാണ് റെഡ്മി 10 പ്രൈം എന്നാണ് സ്‌പെസിഫിക്കേഷന്‍ നല്‍കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാവും റെഡ്മി 10 പ്രൈം വിപണിയിലെത്തുക. ആഗോള വിപണയില്‍ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പില്‍ റെഡ്മി 10 അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും ഇന്ത്യയിലെത്തുന്ന പ്രൈം പതിപ്പില്‍ ഇതൊഴിവാക്കിയേക്കും.

കാര്‍ബണ്‍ ഗ്രേ, പെബിള്‍ വൈറ്റ്, സീ ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളിലാവും റെഡ്മി 10 പ്രൈം വില്പനക്കെത്തുക. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12.5 ആണ് റെഡ്മി 10 പ്രൈമിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 90zH അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 20:9 ആസ്‌പെക്ട് റേഷ്യോയുമുള്ള 6.5-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080ഃ2,400 പിക്‌സലുകള്‍) ഡോട്ട് ഡിസ്‌പ്ലേയാണ് ഫോണില്‍. ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി 88 SoC പ്രോസസ്സറാണ് സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുക.

50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്ന ക്വാഡ് ക്യാമെറായാണ് റെഡ്മി 10 പ്രൈമില്‍ ഇടം പിടിക്കുക. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ക്രമീകരിച്ചിട്ടുണ്ട്.

18W ഫാസ്റ്റ് ചാര്‍ജിംഗും 9W റിവേഴ്‌സ് ചാര്‍ജിംഗ് പിന്തുണയുമുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഫോണില്‍ ഇടം പിടിക്കും. 181 ഗ്രാം ഭാരമുള്ള റെഡ്മി 10 പ്രൈമില്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഷഓമി ക്രമീകരിച്ചിരിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media