വലിയ ശബ്ദം കേട്ടു, എത്തിയപ്പോള്‍ കണ്ടത്
കത്തുന്ന ഹെലിക്കോപ്ടറെന്ന് പ്രദേശവാസി
ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സമയത്ത് വലിയ ശബ്ദം കേട്ടെന്ന് പ്രദേശവാസിയായ മലയാളിയായ രവി. കാട്ടിനുള്ളിലാണ് ഹെലിക്കോപ്ടര്‍ വീണതെന്നും ശബ്ദം കേട്ട് എത്തിയപ്പോള്‍ കണ്ടത് ഹെലിക്കോപ്ടര്‍ കത്തുന്നതാണെന്നും രവി ഏഷ്യാനെറ്റ് നൂസിനോട് പറഞ്ഞു.''പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥ മോശമായിരുന്നു. അപകടം നടന്ന സമയത്ത് കനത്ത മഞ്ഞുണ്ടായിരുന്നു. ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് അപകടമുണ്ടായത്. നിലവില്‍ ഹെലിക്കോപ്ടര്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പ്രദേശ വാസികളാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും എത്തി. 11 പേരുടെ മൃതദേഹങ്ങള്‍ ആദ്യ ഘട്ടത്തില്‍ പുറത്തെടുത്തു''. രണ്ട് പേരെ ജീവനോടെയാണ് പുറത്തെടുതെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ ഹെലിക്കോപ്ടര്‍ സ്ഥിരമായി പോകുന്ന റൂട്ടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.