രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു;
സംസ്ഥാനത്ത് ഇന്ധന വില റെക്കോഡില്‍
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 86.32 രൂപ ആയി. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് ഇന്ന് 88 രൂപയാണ്. പ്രീമിയം പെട്രോളിന്റെ വില കൊച്ചിയില്‍ 89 രൂപയായി.
ഡീസലിന് ഇന്ന് 37 പൈസയാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസലിന്റെ വില 80.40 രൂപയായി. ഒരു മാസത്തിനിടെ ഇത് ഒന്‍പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഇന്ധന വില വീണ്ടും വര്‍ധിച്ചതോടെ 2018 ഒക്ടോബറിലെ ലിറ്ററിന് 85.99 രൂപയെന്ന റെക്കോഡാണ് തകര്‍ന്നത്.