ഗംഗാവരം തുറമുഖം അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നു.
ആന്ധ്ര പ്രദേശിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഗംഗാവരം പോർട്ടിന്റെ 58.1 ശതമാനം ഓഹരികളാണ് അദാനി പോര്‍ട്‌സ് ഏറ്റെടുക്കുന്നത്.
രാജ്യത്തെ തുറമുഖ വ്യവസായ മേഖലയുടെ വലിയൊരു ഭാഗവും ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. ആന്ധ്ര പ്രദേശിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഗംഗാവരം പോര്‍ട്ട് അദാനി ഏറ്റെടുക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. 58.1 ശതമാനം ഓഹരികളാണ് അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് ഇപ്പോള്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ ഇതോടെ ഭൂരിപക്ഷ ഓഹരികളും അദാനിയുടെ കൈവശമാകും. വിശദാംശങ്ങള്‍. വിശാഖപട്ടണത്തിന് അടുത്തഉള്ള ഗംഗാവരം തുറമുഖം ആന്ധ്രയുടെ വടക്കന്‍ മേഖലയിലുള്ള തുറമുഖമാണ് സര്‍ക്കാര്‍ ഇളവുകളോടെ സ്ഥാപിച്ച തുറമുഖത്തിന് ഈ ഇളവുകള്‍ 2059 വരെ ലഭ്യമാണ്.
ഗംഗാവരം തുറമുഖത്തിന്റെ ഡിവിഎസ് രാജു ആന്റ് ഫാമിലിയുടെ കൈവശമുള്ള 58.1 ശതമാനം ഓഹരികളാണ് അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് വാങ്ങുന്നത്. മൊത്തം 3,604 കോടിയുടെ ഇടപാട് ആണ് ഇത് എന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.