നടി നൈല ഉഷയ്ക്കും യുഎഇയുടെ ഗോള്‍ഡന്‍ വിസ
അവതാരികയായി എത്തി മലയാള സിനിമയില്‍ തന്റേതായൊരിടം സൃഷ്ടിച്ച താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുകയാണ് നൈല. ഗോള്‍ഡന്‍ വീസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈലയാണ്.
അദ്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ പ്രതികരിച്ചു.യുഎഇയില്‍ സ്ഥിരതാമസമാക്കിയ നൈല, യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എന്‍ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.
നൈലയ്ക്ക് പുറമെ അവതാരകനും നടനുമായ മിഥുന്‍ രമേശിനും ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുണ്ട്. പതിനേഴ് വര്‍ഷമായി യുഎഇയില്‍ എആര്‍എന്നിന്റെ ഭാഗമാണ് താനെന്നും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മിഥുന്‍ പറഞ്ഞു.
അതേസമയം, മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ടൊവിനോ തോമസും ?ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.