അമ്മയെ ശുദ്ധീകരിക്കാതെ മോഹന്‍ലാല്‍ എന്തിന് ഒളിച്ചോടുന്നു?
 



കോഴിക്കോട്:  അമ്മയെ  തിരുത്താന്‍  നിലവിലുള്ള ഭരണ സമിതിക്ക് സാധ്യമാകില്ലെന്ന തുറന്ന സമ്മതിക്കലായി മോഹന്‍ലാലിന്റെ രാജിക്കത്ത്. മോഹന്‍ലാലിന്റെ രാജിക്കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്. 
'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.'

ഒരു സംഘടനയില്‍, നേതൃത്വത്തില്‍ മോശപ്പെട്ടപ്രവണതകള്‍ കണ്ടാല്‍ അതിനെ നടപടികളിലൂടെ ശുദ്ധീകരിക്കുക എന്നതാണ് നേതൃത്വത്തിലിരിക്കുന്നവര്‍ ചെയ്യുക. അതിന്  തനിക്കാവില്ലെന്ന തുറന്ന സമ്മതിക്കല്‍ കൂടെയാണ് ഈ കത്ത്. അമ്മക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നാള്‍ക്കു നാള്‍ വന്നുകൊണ്ടിരുന്നിട്ടും  ഒരക്ഷരം ഉരിയാടാതിരുന്ന  മോഹന്‍ലാലിന്റെ മൗനത്തിനൊടുവിലാണ് രാജി. അതു അജ്ഞാത കേന്ദ്രത്തിലിരുന്ന്. ആനുകാലിക സംഭവ വികാസങ്ങളില്‍ നാളിതുവരെ പ്രതികരിക്കുകയും ക്രിയാത്മകയമായി ഇടപെടുകയും ചെയ്തു പോന്നിരുന്ന വ്യക്തിത്വമാണ് മോഹന്‍ലാല്‍. ഏറ്റവുമൊടുവില്‍ വയനാട് ദുരന്ത മുഖത്തും നാമത് കണ്ടു. എന്നാല്‍ അമ്മയുടെ  പ്രശ്‌നത്തില്‍  അതിന്റെ അച്ഛനായ മോഹന്‍ലാല്‍ എന്തുകൊണ്ട് ശുദ്ധികലശം നടത്താതെ ഒളിച്ചോടുന്നു എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേകിച്ച് ലെഫ്റ്റനന്റ് കേണല്‍ പദവിയൊക്കെ അലങ്കരിക്കുന്ന ഒരാള്‍. 

 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

Hello World! https://racetrack.top/go/hezwgobsmq5dinbw?hs=3fedee45e75c938c8af172a00c493f32&

yz9al0

Leave a reply

Social Media