മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറയാതെ തുടരുന്നു ; വരുന്നത് കടുത്ത നിയന്ത്രണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ലോക്ക്ഡൗണ്‍ രണ്ടാഴ്ച പിന്നിടുമ്പോഴും കുറയാതെ മലപ്പുറം ജില്ലയിലെ കൊവിഡ് പോസിറ്റീവ് കണക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ശതമാനത്തിന് മുകളില്‍ തന്നെ തുടരുന്നു. ഇന്നലെ 37.14 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ജില്ലയിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ തുടങ്ങിയ 8 മുതല്‍ 20 വരെ 13 ദിവസത്തിനിടെ 56,479 പേരാണ് ജില്ലയില്‍ പോസിറ്റീവ് ആയത്. 2 ദിവസം 5000ന് മുകളിലായിരുന്നു പ്രതിദിന കണക്ക്.
സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് ബാധയാണ് ജില്ലയിലെ കൊവിഡ് പ്രതിദിന പോസിറ്റീവ് കണക്ക് ശരാശരി 4000ന് മുകളില്‍ തന്നെ തുടരാനിടയാക്കുന്നത്.ചികിത്സയ്ക്കു ശേഷം നെഗറ്റീവ് ആകുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ വര്‍ധനയുണ്ട്.