മേപ്പാടി: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 184ആയി. 143 പേരുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി. അതിനിടെ ചാലിയാറില്‍ നിന്നും 10 മൃത ശരീരങ്ങള്‍ കൂടി കണ്ടെടുത്തു. നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങള്‍ മേപ്പാടി കമ്യൂണിറ്റി സെന്ററിലേക്ക് മാറ്റിത്തുടങ്ങി.