അബുദബിയില്‍ ബിസ്‌നസ് സംരഭങ്ങള്‍ക്ക് ഫീസിളവ്
അബുദബി: അബുദബിയില്‍ ബിസിനസ് സംരഭങ്ങള്‍ക്ക് ഫീസിളവ്. എമിറേറ്റിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഫീസ് 1000 ദിര്‍ഹമായി അബുദബി സര്‍ക്കാര്‍ കുറച്ചതായി അബുദബി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. വാണിജ്യ കമ്പനികള്‍ സ്ഥാപിക്കുന്നതിനും ഇതു സംബന്ധിച്ച കരാറുകളുടെ രേഖകള്‍ തയ്യാറാക്കുന്നതിനുമുള്ള ഫീസുകളും കുറച്ചിട്ടുണ്ട്. സാമ്പത്തിക വാടക കരാറുകളുടെ ആദികാരികതയ്ക്കും റജിസ്‌ട്രേഷനും ആവശ്യമായമുന്‍സിപ്പല്‍ ഫീസ്, മുന്‍സിപ്പാലിറ്റി - ഗതാഗത വകുപ്പിനുള്ള സേവന ഫീസ് എന്നിവ 50 ദിര്‍ഹം മാത്രമാണ്. സേവന ദാതാക്കളുടെ ഫീസും അബുദബി മാലിന്യ സംസ്‌കരണ കേന്ദ്രത്തിനുള്ള താരിഫും റദ്ദാക്കും. അബുദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് കണ്‍ഫോര്‍മിറ്റി ഫീസും റദ്ദാക്കും.