സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും
ബോര്‍ഡിന് സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും. നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും അദ്ദേഹം പറഞ്ഞു. റഗുലേറ്ററി കമ്മീഷനോട് നിരക്ക് വര്‍ധന ആവശ്യപെടും. എത്ര രൂപ കൂട്ടണമെന്ന് ബോര്‍ഡ് തീരുമാനിക്കും. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കുറഞ്ഞത് 10ശതമാനം വരെ വര്‍ധന ബോര്‍ഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വര്‍ധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ പെറ്റീഷന്‍ ഡിസംബര്‍ 31ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദേശം കിട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും . 2019 ജൂലൈയിലായിരുന്നു അവസാനം നിരക്ക് കൂട്ടിയത്