റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ ഇടിവ്; ജിയോയുടെ ഉയര്‍ന്നു
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഏപ്രില്‍- ജൂണ്‍ പാദത്തിലെ ലാഭം മുന്‍ വര്‍ഷം ഇതേകാലയളവിനേക്കാള്‍ കുറവ്. ലാഭം ഏഴ് ശതമാനം കുറഞ്ഞ് 12273 കോടി രൂപയായി. അതേസമയം, വിറ്റുവരവ് 91,238 കോടടിയില്‍ നിന്ന് 1,44,372 കോടി രൂപയായി. കോവിഡ് പ്രതിസന്ധി മൂലം റീട്ടെയില്‍ ബിസിനസ് തടസ്സം നേരിട്ടതാണ് ലാഭം കുറയാന്‍ കാരണം.
ഇതിനിലെ ഡിജിറ്റല്‍ കമ്പനിയായ റിലയന്‍സ് ജിയോയുടെ ലാഭം 45 ശതമാനം ഉയര്‍ന്ന് 3651 കോടി രൂപയായി. വിറ്റുവരവ് 9.8 ശതമാനം ഉയര്‍ന്ന് 18952 കോടി രൂപയായി.നിലവില്‍ ജിയോയ്ക്ക് 44 കോടി വരിക്കാരാണ് ഉള്ളത്. ഒരു സബ്‌സ്‌ക്രൈബറില്‍ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം 138.4 രൂപയാണ്.