എ. പ്രദീപ് കുമാറിന് ഐഐഎ ഓണററി ഫെലോഷിപ്പ്
 



കോഴിക്കോട്: എ. പ്രദീപ് കുമാറിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ (ഐ.ഐ.എ)ഓണററി ഫെല്ലോഷിപ്പ്. ഏപ്രില്‍ 11ന് ഭോപ്പാലില്‍ നടക്കുന്ന ഐഐഐ ദേശീയ കൗണ്‍സിലില്‍ വച്ച് പ്രദീപ് കുമാറിനെ ആദരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുപ്രവര്‍ത്തകന് ഐഐഎ ഓണററി ഫെലോഷിപ്പ്  നല്‍കുന്നത്. കേരളത്തില്‍ നിന്നുള്ള വ്യക്തിക്ക് ലഭിക്കുന്ന ആദ്യ ഐഐഐ ഓണററി ഫെലോഷിപ്പുമാണ് പ്രദീപ് കുമാറിന്റേത്. എംഎല്‍എ ആയിരിക്കെ  കൊണ്ടു വന്ന പ്രിസം പദ്ധതി, അതിലൂടെ വിദ്യഭ്യാസ മേഖലയിലുണ്ടാക്കിയ നവോത്ഥാനം,  അവയ്ക്കായി വാസ്തു ശില്‍പ്പകലയുമായി സമന്വയിപ്പിച്ച വേറിട്ട ചിന്ത എന്നിവയെല്ലാം മുന്‍ നിര്‍ത്തിയാണ് ഐഐഎ എ. പ്രദീപ് കുമാറിനെ ഓണററി ഫെലോഷിപ്പ്  നല്‍കി ആദരിക്കുന്നത്. 

 പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന്‍  നല്‍കിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍, കാരപ്പറമ്പ് സ്‌കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂള്‍, പുതിയങ്ങാടി യുപി സ്‌കൂള്‍. പുതിയങ്ങാടി എല്‍.പി സ്‌കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്‌കൂള്‍,  മലാപ്പറമ്പ് എല്‍.പി സ്‌കൂള്‍,, കോഴിക്കോട്  കടപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയ ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയം എന്നിവ പ്രദീപ്  കുമാര്‍ കോഴിക്കോടിന് സമ്മാനിച്ച സ്വപ്ന പദ്ധതികളാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സുമായി സഹകരിച്ചാണ് ഇവയുടെയെല്ലാം രൂപകത്പ്പന. സേവന പരതയോടെ ഐഐഎയിലെ വാസ്തുശില്‍പ്പികള്‍  തീര്‍ത്തും സൗജന്യമായാണ് ഇവയ്‌ക്കെല്ലാം രൂപകത്പ്പന തയ്യാറാക്കിയത്. ഇതില്‍ കാരപ്പറമ്പ് സ്‌കൂള്‍, ഫ്രീഡം സക്വയര്‍, സമുദ്ര ഓഡിറ്റോറിയം എന്നിവയുടെ രൂപകത്പ്പനയ്ക്ക് നിരവധി ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചു. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ)  രാജ്യത്തെ ആര്‍ക്കിടെക്റ്റുകളുടെ ദേശീയ സംഘടനയാണ്. 1917-ല്‍ സ്ഥാപിതമായ ഐഐഎയില്‍ ഇന്ന് 29,000-ത്തിലധികം അംഗങ്ങളുണ്ട്, പ്രാക്ടീസിലും വിദ്യാഭ്യാസത്തിലും തൊഴിലിന്റെ സൗന്ദര്യാത്മകവും ശാസ്ത്രീയവും പ്രായോഗികവുമായ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ആര്‍ക്കിടെക്റ്റുകളെ സംഘടിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നതിലൂടെ ആര്‍ക്കിടെക്ചര്‍ പ്രൊഫഷനെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഐഐഎ സുപ്രധാന  പങ്ക് വഹിക്കുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media