ഹരിതയുടേത് കാലഹരണപ്പെട്ട കമ്മിറ്റി: ഇ.ടി. മുഹമ്മദ് ബഷീര്‍
മലപ്പുറം: എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടതിനെ ന്യായികരിച്ച് ഇ.ടി. മുഹമ്മദ് ബഷീര്‍. ഹരിതയുടേത് കലഹരണപ്പെട്ട കമ്മിറ്റിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഹരിത കമ്മിറ്റി അച്ചടക്ക ലംഘനം നടത്തിയെന്നും, ചര്‍ച്ചകള്‍ക്ക് ശേഷം കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ കമ്മിറ്റിയെ കുറിച്ച് ലീഗ് നേതൃത്വം ഉടന്‍ തീരുമാനം എടുക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
അതേസമയം, ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരും. കലഹരണപ്പെട്ട കമ്മിറ്റിയാണ് ഇപ്പോള്‍ നിലവിലുള്ളത്. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചുവെന്നും സലാം.
പല തവണ സംസ്ഥാന നേതൃത്വതം ആവശ്യപ്പെട്ടിട്ടും വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത തയ്യാറായില്ല. പത്ത് പേരടങ്ങുകുന്ന ഹരിത നേതാക്കള്‍ക്കെതിരെയാണ് നടപടി. അച്ചടക്ക ലംഘനം എന്നുള്ളത് കൊണ്ട് മുസ്ലിം ലീഗ് പറയുന്നത് പാര്‍ട്ടി ഫോറത്തില്‍ പറയേണ്ട കാര്യങ്ങള്‍ പൊതു സമൂഹത്തില്‍ അവതരിപ്പിച്ചു അത് വനിതാ കമ്മീഷനില്‍ പരാതിയായി നല്‍കി എന്നുള്ളതാണ്.