തൃശൂരില്‍ പുലിയാവേശം വാനോളം; ഇക്കുറി ഇറങ്ങിയത് 450 പുലികള്‍
 


തൃശൂര്‍: തൃശൂരിന്റെ സാംസ്‌കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയില്‍ നഗരം പുലികള്‍ കീഴടക്കിയിരിക്കുകയാണ്. യുവജനക്ഷേമ കായിക മന്ത്രി ഒ.ജെ ജനീഷാണ് പുലിക്കളിക്ക് ഫ്‌ളാഹ് ഓഫ് നടത്തിയത്. 9 സംഘങ്ങളിലായി 450 ഓളം പുലികളാണ് ഇത്തവണ പൂരനഗരിയെ ആവേശത്തിലാറാടിക്കുന്നത്. കുട്ടി പുലികളും പെണ്‍പുലികളും പുലിമടകളില്‍ നിന്നിറങ്ങി ആവേശം പകരുന്നുണ്ട്. ഓരോ സംഘത്തിലും 50 ലധികം പുലികളാണ് അണിനിരക്കുന്നത്. ഇവര്‍ക്കൊപ്പം നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്ക് അഴകേകുകയാണ്. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ തുടങ്ങിയ പുലിക്കളിയില്‍ ശരീരത്തില്‍ പുലിയുടെയും കടുവയുടെയും മാതൃകകള്‍ ചായം പൂശി, മണി കെട്ടിയ അരപ്പട്ടയും അണിഞ്ഞ് തകിലടിയുടെയും ചെണ്ടമേളത്തിന്റെയും താളത്തിനൊത്ത് പുലിവേഷധാരികള്‍ തുള്ളിയുറയുന്ന കാഴ്ച അത്രേമേല്‍ ആവേശമാണ് പകരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ മഹാമഹത്തിന് സാക്ഷ്യം വഹിക്കാനായി പൂരനഗരിയില്‍ എത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപം തൃശൂരിന്റെ സാംസ്‌കാരിക തനിമയുടെയും ഓണാഘോഷങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത പ്രധാന ആകര്‍ഷണമാണ്.

സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് പുലിക്കളി കാണാനായി ഒഴുകിയെത്തിയിരിക്കുന്നത്. തൃശൂര്‍ നഗരവീഥിയാകെ പുലിത്താളത്തിന്റെ ആവേശം വിതറിയാണ് ഒരോ സംഘങ്ങളും സ്വരാജ് റൗണ്ടിലൂടെ ചുവടുവെച്ച് മുന്നോട്ടുപോകുന്നത്. എല്ലാവര്‍ഷത്തെയും പോലെ പല നിറത്തില്‍ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും തൃശൂരിനെ ആവേശത്തില്‍ ആറാടിക്കുന്നത്. പ്രായഭേദമന്യേ നിരവധിപേരാണ് പുലികളിയില്‍ പങ്കെടുക്കുന്നത്. അയ്യന്തോള്‍, കുട്ടന്‍കുളങ്ങര, സീതാറാം മില്‍ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാല്‍ പുലികളി സമാജം , വിയ്യൂര്‍ യുവജന സംഘം , ശങ്കരങ്കുളങ്ങര ദേശം , വെളിയന്നൂര്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെ 9 പുലിമടകളില്‍ എണ്ണം പറഞ്ഞ പുലികളാണ് നഗരം കീഴടക്കിയിരിക്കുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media