തൃശൂര്‍: കെ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. സാഹിത്യ അക്കാദമിയില്‍ എത്തിയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. ഭരണ മാറ്റത്തിന്റെ ഭാഗമായിട്ടാണ് രാജിയെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. 'സ്വാഭാവികമായിട്ടും എല്ലാവരും ഒഴിയുമല്ലോ,ഗവണ്‍മെന്റ് മാറിയാല്‍ ഒഴിയും, ഞാനിപ്പോള്‍ ഒഴിയാനാണ് വന്നത്' എന്നാണ് സച്ചിദാനന്ദന്റെ പ്രതികരണം. മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022 മാര്‍ച്ചിലാണ് കെ സച്ചിദാനന്ദന്‍ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. പിണറായി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച സാഹിത്യ അക്കാദമി അധ്യക്ഷനാണ് സച്ചിദാനന്ദന്‍. അക്കാദമിക്ക് പുറത്തേക്ക് സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അന്തര്‍ ദേശീയ സാഹിത്യോത്സവും അദ്ദേഹത്തിന്റെ കാലത്ത് നടന്നു