തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് വര്‍ഷം അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം അതിവേഗ റെയില്‍ പാത നടപ്പാക്കാന്‍ ഒരുങ്ങുകയാണ് പുതുതായി അധികാരത്തിലെത്തിയ വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള റെയില്‍പാതയാണ് ലക്ഷ്യമിടുന്നത്. സില്‍വര്‍ ലൈനിന് പകരം മറ്റൊരു അതിവേഗ പാതയാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വച്ച് വൈകിട്ടാണ് വിഡി സതീശന്‍, ഇ ശ്രീധരനെ നേരില്‍ കാണുന്നത്. ഈ യോഗത്തില്‍ നേരത്തെ ഇ ശ്രീധരന്‍ മുന്നോട്ടുവച്ച ബദല്‍പാത ചര്‍ച്ചയാകുമെന്നാണ് വിവരം.