ഇറാനുമായി ചര്‍ച്ച നടക്കുന്നു; പവര്‍പ്ലാന്റുകള്‍ക്കു നേരെയുള്ള സൈനിക നടപടി അഞ്ച് ദിവസത്തിനു ശേഷമെന്ന് ട്രംപ്
 



വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ സുപ്രധാന പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്  പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ പരിഹാരം' കണ്ടെത്തുന്നതിനെക്കുറിച്ച് ഇറാനുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ഇറാനും വളരെ നല്ലതും ഫലപ്രദവുമായ സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന്' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് 48 മണിക്കൂര്‍ അന്ത്യശാസനം ഇറാന് നല്‍കിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച നടന്നതായി ട്രംപ് അറിയിക്കുന്നത്.

ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇറാനിയന്‍ പവര്‍ പ്ലാന്റുകള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ എല്ലാ സൈനിക നടപടികളും അഞ്ച് ദിവസത്തേക്ക് നീട്ടിവെച്ചതായും ട്രംപ് അറിയിച്ചു. ഈ ആഴ്ച മുഴുവന്‍ ചര്‍ച്ച തുടരും.നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ വിജയത്തിന് വിധേയമായിരിക്കും തുടര്‍ന്നുള്ള നടപടികളെന്നും ട്രംപ് പറഞ്ഞു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media