റിമാന്റ് ചെയ്തത് 14 ദിവസത്തേക്ക് 

രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിയില്‍; കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം, സംഭവം നടന്ന കാരവാന്‍ തിരിച്ചറിയണം -പോലീസ്
 


കൊച്ചി: യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരി?ഗണിച്ച് കോടതി. രഞ്ജിത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവം നടന്ന കാരവാന്‍ തിരിച്ചറിയണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഉച്ച കഴിഞ്ഞ് പരിഗണിക്കും. തനിക്കെതിരായ പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് പറയുന്നു. നിരവധി ശത്രുക്കള്‍ ഉണ്ടെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് നടി ഐസിസിക്ക് മുന്നില്‍ പരാതി നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യസ്ഥിതി മോശമാണ്. ബലംപ്രയോഗിക്കാനുള്ള ശരീരിക കരുത്ത് ഇല്ല. ജാമ്യം നല്‍കണമെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നുമാണ് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് വ്യക്തമാക്കുന്നത്. 

ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ ഈ മാസം ജനുവരിയില്‍ യുവനടിക്ക് നേരെ കാരവന് ഉള്ളില്‍ വെച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിതിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചത്.


ഒളിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴ മുട്ടത്തു നിന്നാണ് ഇന്നലെ രാത്രി രഞ്ജിത്തിനെ പിടികൂടിയത്. രാത്രി മുഴുവന്‍ കഴിഞ്ഞത് എറണാകുളം ജനറല്‍ ആശുപത്രിയിലാണ്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത് ഗുളിക കഴിക്കുന്ന കാര്യത്തിലടക്കം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു . രാവിലെ ഏഴു മണിയോടെ രഞ്ജിത്തിനെ കൊച്ചി മരടില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചാണ് പൊലീസ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

യുവ നടിയോട് രഞ്ജിത് കാരവനില്‍ വച്ച് മോശമായി പെരുമാറിയ കാര്യം സിനിമ സെറ്റിലുള്ളവരെല്ലാം അറിഞ്ഞിരുന്നെന്ന് പൊലീസ് പറഞ്ഞു . കടുത്ത മാനസികാഘാതത്തിലായ അതിജീവിത കഴിഞ്ഞയാഴ്ച നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സംഭവ സമയത്ത് മറ്റൊരു ചലച്ചിത്ര പ്രവര്‍ത്തകയുടെ സാന്നിധ്യം കാരവനില്‍ ഉണ്ടായിരുന്നുവെന്ന അഭ്യൂഹം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ കമ്മീഷണര്‍ തയാറായില്ല.

അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് നടി പരാതി നല്‍കിയ കാര്യം രഞ്ജിത് അറിഞ്ഞതെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥരെയടക്കം ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമം നടന്നെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉന്നതരാരും കേസില്‍ ഇടപെടാന്‍ തയാറായില്ല എന്നും വിവരമുണ്ട്. മാനസികാഘാതത്തില്‍ ആയ യുവ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്. തുടര്‍ന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം ആയിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റില്‍ ഉണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരെയും പോലീസ് ചോദ്യം ചെയ്യും.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media