കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ബന്ധു ആത്മഹത്യ ചെയ്തു. നസ്രീന, അദ്‌നാന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ സഹോദരിമാരുടെ മക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16കാരി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.
ഇന്നലെ അര്‍ധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. 16 വയസുള്ള പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്ന് 20കാരനായ ബന്ധു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് വിവരം നാട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോ?ഗമിക്കുകയാണ്.
കൊലപാതകം നടക്കുന്ന സമയത്ത് വീട്ടില്‍ കുടുംബാം?ഗങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൂഴിക്കലിലെ വീട്ടിലേക്ക് 15 കിലോമീറ്റര്‍ ദൂരത്ത് താമസിക്കുന്ന അദ്‌നാന്‍ എങ്ങനെ എത്തിയെന്നതുള്‍പ്പെടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. വീട്ടിലെ സിസിടിവി ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ, കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. നിലവില്‍ ബന്ധുക്കളെല്ലാവരും മെഡിക്കല്‍ കോളേജിലാണുള്ളത്. ഇവരുടെ വിശദമായ മൊഴിയെടുത്താല്‍ മാത്രമേ കൊലപാതകത്തിന്റെ കാരണത്തെ കുറിച്ച് പൊലീസിന് വ്യക്തത വരികയുള്ളൂ.