പിണറായിയുടെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥരെത്തി ചുമരില്‍ സമന്‍സ് പതിപ്പിച്ചു; വെ്ള്ളിയാഴ്ച ഹാജരാകണം 


തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണം അതിവേഗമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥര്‍ സമന്‍സ് ചുവരില്‍ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമന്‍സിലെ നിര്‍ദേശം. ഇ ഡി സംഘം എത്തുമ്പോള്‍ പിണറായിയും ഭാര്യയും മകളും വീട്ടില്‍ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമന്‍സ് തപാല്‍ മാര്‍ഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചുമരില്‍ പതിപ്പിച്ചത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള മുതിര്‍ന്ന സി പി എം നേതാക്കള്‍ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

അതേസമയം ഇ ഡി സമന്‍സ് ലഭിച്ചെങ്കിലും പിണറായി വിജയന്‍ വെള്ളിയാഴ്ച ഹാജരായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇഡിക്ക് മറുപടി നല്‍കിയേക്കും. ഇതിനിടയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചാല്‍ ഇഡിക്ക് മുമ്പില്‍ ഉടന്‍ ഹാജരാകേണ്ടി വരില്ലെന്ന് കണക്കാക്കിയാണ് നീക്കം. പിണറായിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് ഈഘട്ടത്തില്‍ ഇ ഡിയുടെ ഊന്നല്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media